08:42am 10 November 2026
NEWS
ഇവിടെ താലിബാൻ അല്ല ഭരിക്കുന്നത്; ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചതിൽ നിലപാട് വ്യക്തമാക്കി നടി
02/07/2025  01:41 PM IST
nila
 ഇവിടെ താലിബാൻ അല്ല ഭരിക്കുന്നത്; ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചതിൽ നിലപാട് വ്യക്തമാക്കി നടി

കഴിഞ്ഞ ദിവസമാണ് നടി ഖുഷി മുഖർജി സൈബർ ലോകത്ത് വലിയ ചർച്ചാ വിഷയമായത്. താരം ധരിച്ച വസ്ത്രമായിരുന്നു ചർച്ചകളുടെ ആധാരം.  ശരീരഭാഗങ്ങൾ വെളിപ്പെടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയ നടിയെ പാപ്പരാസികൾ ക്യാമറയുമായി പിന്തുടർന്നു. ഒടുവിൽ ശരീര ഭാ​ഗങ്ങൾ മറച്ചുപിടിച്ച് സ്ഥലംവിടുന്ന താരത്തിന്റെ ദൃശ്യങ്ങളും സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ, വസ്ത്രവും ശരീരവും തന്റെ സ്വാതന്ത്ര്യമാണെന്ന് വ്യക്തമാക്കുകയാണ് നടി ഖുഷി മുഖർജി. 

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമുള്ള ജനാധിപത്യ രാജ്യത്താണ് താൻ താമസിക്കുന്നത് എന്നാണ് താരത്തിന്റെ നിലപാട്. ഇവിടെ താലിബാനിസം നടത്താൻ ശ്രമിക്കേണ്ടെന്നും നടി വിമർശകരോട് പറയുന്നു. ‘ഇതുവരെ നിശബ്ദത പാലിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, എല്ലാ വിരലുകളും എന്റെ നേരെ ചൂണ്ടുന്നത് ഞാൻ കണ്ടു’ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 

ഹോളിവുഡ് താരങ്ങളെയും ഇൻഫ്ലുവൻസർമാരെയും വസ്ത്രധാരണത്തിൽ താൻ അനുകരിക്കാറുണ്ടെന്നും അവരുടേതു പോലെയുള്ള ശരീരഘടനയല്ലാത്തതിന്റെ പേരിൽ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ തനിക്കനുവാദമില്ലെന്ന് ആരും കരുതേണ്ടെന്നും നടി പറയുന്നു. ഫാഷൻ ചിലപ്പോൾ പരാജയപ്പെടും, ചിലപ്പോൾ വിജയിക്കും. പക്ഷേ, എനിക്ക് ഇഷ്ടപ്പെട്ടത് ധരിക്കുന്നതിൽ ഞാൻ ഖേദിക്കുന്നില്ല. ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും തനിക്കിഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കുമെന്നും അവർ പറഞ്ഞു.

ഗ്ലാമറസ് വസ്ത്രം ധരിച്ചതിനെ ആരും വിമർശിക്കേണ്ടെന്നും അത് തന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആണെന്നും ആണയിടുന്ന താരം അത്തരം വസ്ത്രധാരണത്തിലൂടെ തന്റെ ധൈര്യത്തെ തുറന്നു കാട്ടിയതാണെന്നും അവകാശപ്പെടുന്നു. ഞാൻ ഒരു ജനാധിപത്യ രാജ്യത്താണ് താമസിക്കുന്നത്. ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഇവിടെ താലിബാൻ അല്ല ഭരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശകരെ പേടിക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കുക, ഇഷ്ടമുള്ളത് ചെയ്യുക എന്ന ആപ്തവാക്യത്തോടെയാണ് അവർ സമൂഹമാധ്യമത്തിലൂടെ തന്റെ അഭിപ്രായം പങ്കുവച്ചത്. വിവിധ വിദേശ മോഡലുകളും താരങ്ങളും ധരിച്ച സമാനമായ വസ്ത്രങ്ങളുടെ ചിത്രവും നടി പങ്കുവച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img